മുൻ ആഴ്‌സണൽ താരം തോമസ് റോസിസ്‌കി വിരമിച്ചു

- Advertisement -

മുൻ ആഴ്‌സണൽ താരം തോമസ് റോസിസ്‌കി ഫുട്ബോളിൽ നിന്ന് വിരമിച്ചു. ആഴ്സണലിന്‌ വേണ്ടി 247 മത്സരങ്ങൾ കളിച്ച ഈ 37കാരൻഅവസാനമായി കളിച്ചത് സ്വന്തം നാട്ടിലെ ക്ലബായ സ്പാർട്ട പ്രാഗിലായിരുന്നു. ആഴ്‌സണലിന് വേണ്ടി കളിക്കുമ്പോൾ രണ്ട് എഫ്.എ കപ്പ് കിരീടം താരം നേടിയിട്ടുണ്ട്. നിരന്തരമായ പരിക്കാണ് താരത്തെ വിരമിക്കലിനു പ്രേരിപ്പിച്ചത്.

2001ൽ സ്പാർട്ട പ്രാഗ് വിട്ട താരം അഞ്ച് വർഷത്തോളം ജർമൻ ക്ലബായ ബൊറൂസിയ ഡോർമുണ്ടിലായിരുന്നു.  2006ലാണ് താരം പ്രീമിയർ ലീഗിലെത്തിയത്. തുടർന്ന് 2016ൽ താരം കളിച്ചു വളർന്ന ക്ലബായ സ്പാർട്ട പ്രാഗിലേക്ക് താരം തിരിച്ചു വരുകയായിരുന്നു.

ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി 105 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകളും രാജ്യത്തിന് വേണ്ടി നേടിയിട്ടുണ്ട്. 2001, 2002, 2006 വർഷങ്ങളിൽ ചെക്ക് ഫുട്ബോളർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement