Site icon Fanport

ആരാകണം അടുത്ത യുണൈറ്റഡ് പരീശീലകൻ, അഭിപ്രായം വ്യക്തമാക്കി റൂണി

ആരാകണം അടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എന്നതിൽ അഭിപ്രായം വ്യക്തമാക്കി ക്ലബ്ബ് ഇതിഹാസം വെയ്ൻ റൂണി രംഗത്ത്. നിലവിലെ സ്പർസ് പരിശീലകൻ മൗറീസിയോ പൊചെറ്റിനോയെ യുണൈറ്റഡ് എന്ത് വില കൊടുത്തും ഓൾഡ് ട്രാഫോഡിൽ എത്തിക്കണം എന്നാണ് റൂണിയുടെ അഭിപ്രായം. മുൻ ക്ലബ്ബ് ഇതിഹാസം സോൾഷ്യറിന് കീഴിൽ ക്ലബ്ബ് മികച്ച പ്രകടനം നടത്തുമ്പോൾ ആണ് റൂണിയുടെ അഭിപ്രായം എന്നതും ശ്രദ്ധേയമാണ്.

യുണൈറ്റഡ് താത്കാലിക പരിശീലകനായി നിയമിതനായ സോൾഷ്യർ തുടർച്ചയായ 6 ജയങ്ങളുമായി ക്ലബ്ബിനെ ഫോമിൽ തിരികെ എത്തിച്ചതോടെ അദ്ദേഹത്തെ സ്ഥിരം പരിശീലകനായി നിയമിക്കണം എന്ന അഭിപ്രായങ്ങൾ ഉണർന്ന് വരുന്നതിന് ഇടയിലാണ് മുൻ ക്ലബ്ബ് ക്യാപ്റ്റൻ ആയ റൂണി നയം വ്യക്തമാക്കിയത്. യുവ കളിക്കാരെ വളർത്തി എടുക്കുന്നതിൽ എന്നും മുന്നിൽ ഉള്ള ക്ലബ്ബ് ഇതിൽ മികച്ച റെക്കോർഡ് ഉള്ള പൊചെറ്റിനോയെ നിയമിക്കണം എന്നാണ് റൂണി അഭിപ്രായപ്പെട്ടത്. കളിക്കരുമായുള്ള ബന്ധവും, ആക്രമണ ഫുട്‌ബോളും പൊചെറ്റിനോയെ പരിഗണിക്കുന്നതിന് കാരണമാകും എന്നാണ് റൂണിയുടെ പ്രതീക്ഷ.

Exit mobile version