റൂണിക്ക് ഇനി പെനാൾട്ടി ഇല്ലാ എന്ന് ബിഗ് സാം

- Advertisement -

വെയിൻ റൂണി ഇനി പെനാൾട്ടി അടിക്കില്ലാ എന്ന് എവർട്ടൺ മാനേജർ സാം അലാർഡൈസ്. ഇന്നലെ ബ്രൈറ്റണെതിരെ അവസാന ഘട്ടത്തിൽ വെയിൻ റൂണി പെനാൾട്ടി നഷ്ടപ്പെടുത്തിയിരു‌ന്നു. സീസണിൽ ഇത് മൂന്നാം തവണയാണ് വെയിൻ റൂണി പെനാൾട്ടി നഷ്ടപ്പെടുത്തുന്നത്. എവർട്ടന്റെ പെനാൾട്ടികൾ ഇനി റൂണി ആകില്ല എടുക്കുക എന്ന് മത്സര ശേഷം സാം പറഞ്ഞു.

പെനാൾട്ടി നഷ്ടപ്പെടുത്തി എങ്കിലും എവർട്ടൺ ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. ഇപ്പോൾ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് എവർട്ടൺ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement