“മാഞ്ചസ്റ്ററിൽ വന്നാൽ മെസ്സിക്ക് ഏഴാം ബാലൻ ഡി ഓർ ഉറപ്പ്” – റൂണി

- Advertisement -

മെസ്സി ഇംഗ്ലണ്ടിലേക്ക് വരിക ആണെങ്കിൽ അദ്ദേഹം ഏഴാം ബാലൻ ഡി ഓർ ഉറപ്പായാലും നേടും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി. മാഞ്ചസ്റ്റർ യുണൈറ്റഡിലോ മാഞ്ചസ്റ്റർ സിറ്റിയിലോ മെസ്സി വരണം എന്നാണ് റൂണി പറയുന്നത്. ഡിബ്രുയിനൊപ്പമോ ബ്രൂണൊ ഫെർണാണ്ടസിനൊപ്പമോ മെസ്സി കളിച്ചാണ് അദ്ദഹം ബാലൻ ഡി ഓർ നേടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട എന്നും റൂണൊ പറയുന്നു.

മെസ്സി ലോകം കണ്ട ഏറ്റവും മികച്ച താരമാണ്. മെസ്സിയുടെ പ്രകടനങ്ങൾ കണ്ട് താൻ അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്. റൂണി പറയുന്നു. മെസ്സിയുടെയും റൊണാൾഡോയുടെയും നിലവാരത്തിൽ ഉള്ള താരങ്ങളെ അടുത്തൊന്നും ഫുട്ബോൾ ലോകത്തിന് കിട്ടില്ല എന്നും റൂണി പറഞ്ഞു. മെസ്സി റൊണാൾഡോയെക്കാൾ ഒരുപടി മുകളിൽ ആണെന്നും റൂണി പറഞ്ഞു. പ്രീമിയർ ലീഗിൽ എത്തിയാൽ മെസ്സി ലീഗിലെ ഏറ്റവും മികച്ച താരമായി മാറും എന്നും റൂണി പറഞ്ഞു.

Advertisement