“ക്ലോപ്പിന് ലിവർപൂൾ പരിശീലകൻ ആണെന്ന പ്രശ്നമേ ഉള്ളൂ” – റൂണി

ലിവർപൂൾ പരിശീലകനായ ക്ലോപ്പിന് ലിവർപൂളിന്റെ പരിശീലകനാണ് എന്ന ഒരു പ്രശ്നമെ ഉള്ളൂ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്ൻ റൂണി. ക്ലോപ്പ് ഇപ്പോൾ ഉള്ള ഏറ്റവും മികച്ച പരിശീലകരിൽ ഒന്നാണ് എന്ന് റൂണി പറഞ്ഞു. എല്ലാ താരങ്ങളും ഇഷ്ടപ്പെടുന്ന കോച്ചാണ് ക്ലോപ്പ്. അദ്ദേഹത്തിന്റെ കീഴിൽ കളിക്കാൻ ഫുട്ബോൾ താരങ്ങളൊക്കെ ആഗ്രഹിക്കുന്നുണ്ടാകും റൂണി പറഞ്ഞു.

താൻ മുമ്പ് ക്ലോപ്പുമായി സംസാരിച്ചിട്ടുണ്ട് അദ്ദേഹം മികച്ച വ്യക്തിയാണെന്നും റൂണി പറഞ്ഞു. ആകെ ഉള്ള പ്രശ്നം അദ്ദേഹം ലിവർപൂളിനെയാണ് പരിശീലിപ്പിക്കുന്നത്‌ എന്നതും അവിടെ അദ്ദേഹം വിജയിക്കുന്നു എന്നതുമാണ്. റൂണി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവർട്ടന്റെയും താരമായിരുന്ന റൂണി ഏറ്റവും വെറുക്കുന്ന ക്ലബാണ് ലിവർപൂൾ.

Exit mobile version