വെയ്ൻ റൂണി ഇന്ന് അമേരിക്കയിൽ, റൂണി ഇംഗ്ലീഷ് ഫുട്ബാൾ വിടുന്നത് എല്ലാ ട്രോഫികളും നേടി

- Advertisement -

എംഎൽഎസ് ക്ലബ് ഡിസി യുണൈറ്റഡിൽ ചേരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി ഇന്ന് അമേരിക്കയിൽ എത്തും. നിലവിൽ എവർട്ടൻ താരമായ റൂണി ഇന്ന് തന്നെ ഡിസി യുണൈറ്റഡിൽ ചേരും എന്നാണ് അറിയാൻ കഴിയുന്നത്.

2002 മുതൽ ഇംഗ്ലീഷ് ഫുട്ബാളിൽ സ്ഥിര സാന്നിധ്യമായിരുന്ന റൂണി ക്ലബ് തലത്തിൽ നേടാവുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയാണ് ഇംഗ്ലീഷ് ഫുട്ബാൾ വിടുന്നത്. 2002ൽ എവർട്ടണിലൂടെ പ്രീമിയർ ലീഗിൽ ചേക്കേറിയ റൂണി 2004ൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി നേട്ടങ്ങൾ ആണ് റൂണി കരസ്ഥമാക്കിയത്. 13 വർഷത്തോളം നീണ്ട യുണൈറ്റഡ് കരിയറിൽ 5 പ്രീമിയർ ലീഗ്, 1 ചാമ്പ്യൻസ് ലീഗ്, 1 എഫ്എ കപ്പ്, ലീഗ് കപ്പ്, യൂറോപ്പ ലീഗ് തുടങ്ങി എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട് റൂണി. 253 ഗോളുകളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററും റൂണി തന്നെയാണ്.

ട്രാൻസ്‌ഫർ വിൻഡോ ഓപ്പൺ ചെയുന്ന ജൂലൈ പത്തിന് മാത്രമേ ഔദ്യോഗികമായി ഡിസി യുണൈറ്റഡിൽ ചേരാൻ റൂണിക്ക് കഴിയു, എന്നാൽ വിസയും വർക്ക് പെർമിറ്റും ഈ ആഴ്ചയോടെ തന്നെ ശരിയാവും എന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement