Picsart 22 12 11 12 51 43 625

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനെ പെട്ടെന്ന് സൈൻ ചെയ്യും എന്ന് ടെൻ ഹാഗ്

അപ്രതീക്ഷിത സംഭവങ്ങൾക്ക് പിന്നാലെ ക്ലബ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരം പുതിയ ഒരു സ്ട്രൈക്കറെ ക്ലബ് ഉടൻ സൈൻ ചെയ്യും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇതിനായുള്ള അന്വേഷണം നടക്കും എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സാധ്യതകളും ക്ലബ് നോക്കുന്നുണ്ട്. അനുയോജ്യമായ താരത്തെ തന്നെ ടീമിൽ എത്തിക്കും. അദ്ദേഹം പറഞ്ഞു.

നെതർലന്റ്സിന്റെ കോഡു ഗാക്പോയും പോർച്ചുഗൽ താരം ഗോൺസാലോ റാമോസും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളിൽ പ്രധാനികൾ. എന്നാൽ ഇതുവരെ ക്ലബ് ആരെയും ഔദ്യോഗികമായി സമീപിച്ചിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടത് കൊണ്ട് 17 മില്യണോളം വേതന ഇനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലാഭം ഉണ്ടാക്കിയിട്ടുണ്ട്. ഈ ഫണ്ടും ടെൻ ഹാഗിന് ട്രാൻസ്ഫർ വിൻഡോയിൽ ഉപയോഗിക്കാൻ കഴിയും. റൊണാൾഡോയുടെ അഭാവത്തിൽ മാർഷ്യൽ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഖ്യ സ്ട്രൈക്കറായി ഇറങ്ങുക.

Exit mobile version