അഞ്ച് മത്സരങ്ങളിൽ നിന്ന് ആകെ രണ്ടു ഗോളുകൾ, എന്നിട്ടും റൊണാൾഡോയ്ക്ക് പുരസ്കാരം

Img 20211102 203813

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം തുടർച്ചയായ രണ്ടാം മാസത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ആരാധകരുടെ വോട്ടിംഗ് കൂടെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം. റൊണാൾഡോ, ഡി ഹിയ, റാഷ്ഫോർഡ് എന്നിവരായിരുന്നു പുരസ്കാരത്തിന് ഉണ്ടായിരുന്ന അവസാന മൂന്ന് താരങ്ങൾ. ഒക്ടോബർ റൊണാൾഡോക്ക് അത്ര നല്ല മാസം അല്ലായിരുന്നിട്ടും പുരസ്കാരം റൊണാൾഡോ കൊണ്ടു പോയത് ആരാധകരുടെ അന്ധമായ വോട്ടിങ് കൊണ്ടു മാത്രമാണ്‌. അഞ്ചു മത്സരങ്ങൾ ഒക്ടോബറിൽ കളിച്ച റൊണാൾഡോക്ക് രണ്ടു ഗോളുകൾ മാത്രമെ നേടാൻ ആയിരുന്നുള്ളൂ. മാഞ്ചസ്റ്ററിന്റെ ബാക്കി മത്സരങ്ങളിൽ ഒക്കെ റൊണാൾഡോ നിരാശ ആയിരുന്നു നൽകിയത്.

എന്നാൽ ഡി ഹിയ ആയിരുന്നു പുരസ്കാരം യഥാർത്ഥത്തിൽ അർഹിച്ചിരുന്നത്. സീസൺ തുടക്കം മുതൽ ഗംഭീര പ്രകടനങ്ങൾ നടത്തുന്ന ഡി ഹിയ ഒക്ടോബറിൽ താൻ പഴയ മികവിൽ എത്തിയ തലത്തിൽ പ്രകടനങ്ങൾ നടത്തിയിരുന്നു. മൂന്ന് ഗോളുകൾ അടിച്ച റാഷ്ഫോർഡിനും റൊണാൾഡോ ഒപ്പം വോട്ടിങിൽ എത്താൻ ആയില്ല. റൊണാൾഡോ നോമിനേഷനിൽ ഉണ്ടെങ്കിൽ ഈ പുരസ്കാരം വേറെ ആർക്കും നേടാൻ ആവില്ല എന്ന് വേണം അനുമാനിക്കാൻ.

Previous article“ഇന്ത്യ മാനസികമായി പിന്നോട്ടു പോയി, രോഹിതിനെ ഓപ്പണിംഗ് ഇറക്കാത്തത് പരാജയ കാരണം”
Next articleപവര്‍പ്ലേയിൽ പതറി‍യെങ്കിലും അവസാന പത്തോവറിൽ അടിച്ച് തകര്‍ത്ത് പാക്കിസ്ഥാന്‍