“സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനേക്കാൾ സുന്ദരമായി ഒന്നും ഇല്ല” – റൊണാൾഡോക്ക് ആശംസകളുമായി പെലെ

Img 20210901 010640

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആശംസകളുമായി ബ്രസീൽ ഇതിഹാസം പെലെ. ഇൻസ്റ്റഗ്രാമിലാണ് പെലെ റൊണാൾഡോക്ക് ആശംസകൾ അറിയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചുവരവ് സ്വന്തം വീട്ടിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവാണെന്ന് പെലെ പറയുന്നു. എല്ലാം നേടിക്കൊണ്ട് വീട്ടിലേക്ക് മടങ്ങി എത്തുന്നതിനേക്കാൾ സന്തോഷം വേറെ ഒന്നും നൽകില്ല എന്ന് പെലെ പറഞ്ഞു. റൊണാൾഡോയോട് എന്നും സന്തോഷത്തിൽ ഇരിക്കാനും അദ്ദേഹം ആശംസിച്ചു.

ലോകം കീഴടക്കി ആണ് റൊണാൾഡോ മടങ്ങി വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. 12 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടിയ റൊണാൾഡോ ക്ലബ് വിട്ട് റയൽ മാഡ്രിഡ്, യുവന്റസ് എന്നിവിടങ്ങളിൽ കളിച്ചാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെയെത്തിയത്.

Previous articleഐ ലീഗ് യോഗ്യത മത്സരങ്ങൾ ഒക്ടോബറിൽ, കേരള യുണൈറ്റഡിന് ഒക്ടോബർ 5ന് ആദ്യ മത്സരം
Next articleഗ്രീസ്മൻ അത്ലറ്റിക്കോയിൽ, സൗൾ ചെൽസിയിൽ, പ്രശ്‌നങ്ങൾ മറികടന്ന് വലിയ ട്രാൻസ്ഫറുകൾ പൂർത്തിയായി