റൊണാൾഡോ നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ഇറങ്ങും

Img 20210910 202734

ക്രിസ്റ്റ്യാനോ റൊണാൾഡോ നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ രണ്ടാം അരങ്ങേറ്റം നടത്തും എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. റൊണാൾഡോ മാച്ച് ഫിറ്റാണ്. അദ്ദേഹത്തിന് യുവന്റസിനൊപ്പം മികച്ച പ്രീസീസൺ കിട്ടിയിട്ടുണ്ട്. അതിനു ശേഷം അദ്ദേഹം രാജ്യത്തിനു വേണ്ടിയും കളിച്ചു. അതുകൊണ്ട് തന്നെ മാച്ച് ഫിറ്റ്നസ് ഒരു പ്രശ്നമല്ല എന്ന് ഒലെ പറഞ്ഞു. യുണൈറ്റഡിനൊപ്പം ഇപ്പോൾ ഒരാഴ്ച ആയി പരിശീലനം നടത്തുന്നു എന്നും നാളെ അദ്ദേഹം ഇറങ്ങും എന്നും ഒലെ പറഞ്ഞു.

ന്യൂകാസിലിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ നേരിടുന്നത്. റൊണാൾഡോ ന്യൂകാസിലിനെ കളിക്കും എന്നാൽ അത് സബ്ബായാണോ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് പറയാൻ ആകില്ല. ഒലെ പറഞ്ഞു. റൊണാൾഡോ പണ്ട് ഇവിടെ നിന്ന് പോയ റൊണാൾഡോ അല്ല. എങ്കിലും ടീമിന് വലിയ സംഭാവനകൾ നൽകാൻ അദ്ദേഹത്തിനാകും. വരും വർഷങ്ങളിൽ അത് കാണാൻ ആകും എന്നും ഒലെ പറഞ്ഞു.

Previous articleഫോണ്‍പേ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പേയ്‌മെന്റ് പാര്‍ട്ണര്‍
Next articleമാർക്കസിനും അസറിനും ഇരട്ട ഗോൾ, വൻ വിജയത്തോടെ മൊഹമ്മദൻസ് ക്വാർട്ടറിൽ