Site icon Fanport

“റൊണാൾഡോയും മെസ്സിയും വരെ ഈ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ കഷ്ടപ്പെടും”

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ ആരു വന്നിട്ടും കാര്യമില്ല എന്ന് ബൾഗേറിയൻ താരം ബെർബറ്റോവ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഒട്ടും ശക്തമല്ല എന്നും നല്ല ടീമിനെ ഉണ്ടാക്കാൻ അവസാന കുറച്ചു വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവുന്നില്ല എന്നും ബെർബറ്റോവ് പറഞ്ഞു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ബെർബറ്റോവ് കളിക്കുന്ന കാലത്ത് റൂണി, ടെവെസ്, റൊണാൾഡോ എന്നിവരൊക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായിരുന്നു.

എന്നാൽ ഇന്ന് അങ്ങനെ ഒരു നല്ല ടീമിനെ യുണൈറ്റഡ് സൃഷ്ടിക്കുന്നില്ല എന്ന് ബെർബ പറഞ്ഞു. ഇപ്പോഴത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ മെസ്സിയോ റൊണാൾഡോയോ എത്തിയിട്ടും കാര്യമില്ല എന്നും അവർ വരെ ഈ ടീമിനൊപ്പം കളിക്കുമ്പോൾ കഷ്ടപ്പെടും എന്നും ബെർബ പറയുന്നു. പ്രീമിയർ ലീഗിൽ അവസാന 30 വർഷങ്ങളിലെ ഏറ്റവും മോശം തുടക്കത്തിലാണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.

Exit mobile version