ചരിത്രം തിരുത്തി റൊണാൾഡോയുടെ ജേഴ്സി വിൽപ്പന, വിറ്റത് മെസ്സിയുടെ പി എസ് ജിയുടെ ജേഴ്സിയുടെ ഇരട്ടിയോളം

Img 20210910 171325

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി വിൽപ്പനയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലെ പുതിയ ചരിത്രം കുറിച്ചു. 187 മില്യൺ യൂറോയോളം വിലമതിക്കുന്ന ജേഴ്സി ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ വിറ്റത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ തുക ആയ 13 മില്യൺ ഇതിനകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി വിറ്റ കമ്മീഷൻ കൊണ്ട് മാത്രം നേടിക്കഴിഞ്ഞു. പ്രീമിയർ ലീഗിൽ റൊണാൾഡോയുടെ ജേഴ്സി വിൽപ്പന പുതിയ റെക്കോർഡാണ്.

ലയണൽ മെസ്സി പി എസ് ജിയിൽ എത്തിയ ശേഷം പി എസ് ജി മെസ്സിയുടെ ജേഴ്സി വിറ്റ തുക 101 മില്യൺ ആണ്. കമ്മീഷനായി പി എസ് ജിക്ക് ഇതിൽ നിന്ന് 7.3 മില്യൺ ആണ് ലഭിച്ചത്. നാളെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം അരങ്ങേറ്റം നടത്താൻ ഇരിക്കെ ആണ് യുണൈറ്റഡ് ജേഴ്സി വിൽപ്പനയുടെ കണക്ക് പുറത്ത് വന്നത്.

Previous articleഅന്റോണിയോ മികച്ച താരം, നുനോ മികച്ച പരിശീലകൻ
Next articleഗോകുലം കേരളാ എഫ്.സി 2021-2022 സീസണിലേക്കുള്ള കിറ്റുകൾ അവതരിപ്പിച്ചു