“മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്ലബ് അർഹിക്കുന്ന സ്ഥലത്ത് എത്തിക്കുക ആണ് ലക്ഷ്യം” – റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ റൊണാൾഡോ താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ താരമാണെന്ന് മത്സര ശേഷം പറഞ്ഞു. താൻ ഈ ക്ലബിന്റെ ഭാഗമാണ്. ഈ ക്ലബിനെ ക്ലബ് അർഹിക്കുന്ന തലത്തിലേക്ക് എത്തിക്കുക ആണ് തന്റെ ലക്ഷ്യം. ഒരോ ചുവട് ഒരോ ചുവടായി ക്ലബിനെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിക്കണം എന്നും റൊണാൾഡോ പറഞ്ഞു. ഇന്നലെ തന്റെ രണ്ടാം അരങ്ങേറ്റത്തിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി രണ്ടു ഗോളുകൾ നേടി വിജയം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

തനിക്ക് ആരാധകർ തന്ന സ്വീകരണത്തിന് നന്ദി ഉണ്ട് എന്ന് റൊണാൾഡോ പറഞ്ഞു. ഗോളുകൾ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ പ്രധാനം ടീം ജയിച്ചു എന്നതാണ്. റൊണാൾഡോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗംഭീരമായ ടീം ഉണ്ടെന്നും ഈ ടീമിന് ഏറെ മുന്നേറാൻ ആകുമെന്നും റൊണാൾഡോ പറഞ്ഞു.