“റൊണാൾഡോയും മഗ്വയറും സമീപ ഭാവിയിൽ തന്നെ യുണൈറ്റഡിന് നല്ല സംഭാവനകൾ നൽകും”

Newsroom

Ronaldo
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ലിവർപൂളിന് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി മഗ്വയറിനെയും സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും എറിക് ടെൻ ഹാഗ് ആദ്യ ഇലവനിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. യുണൈറ്റഡ് വിജയം സ്വന്തമാക്കുകയും ചെയ്തു. ലിവർപൂളിന് എതിരെ പ്രസിങ് ചെയ്യേണ്ടതുണ്ട് എന്നത് കൊണ്ടാണ് റൊണാൾഡോയെ ഇറക്കാതിരുന്നത് എന്ന് ടെൻ ഹാഗ് മത്സരത്തിനു മുമ്പ് പറഞ്ഞിരുന്നു.

റൊണാൾഡോയും മഗ്വയറും ഇന്ന് ഇക്കാത്തത് പ്രശ്നമാക്കണ്ട എന്നും ഇരുവരും സമീപ ഭാവിയിൽ തന്നെ ടീമിനായി സംഭാവനകൾ നൽകും എന്നും ടെൻ ഹാഗ് പറഞ്ഞു. തനിക്ക് തന്റെ സ്ക്വാഡ് ഉപയോഗിക്കേണ്ടതുണ്ട്. 50-60 മത്സരങ്ങൾ സീസണിൽ കളിക്കേണ്ടതുണ്ട്. ഒരോ മത്സരത്തിനും അനുയോജ്യമായ താരങ്ങളെ ആണ് ഉപയോഗിക്കുക എന്നും ടെൻ ഹാഗ് പറഞ്ഞു.

റൊണാൾഡോയുടെ പ്രായം പ്രശ്നമല്ല എന്നും ടെൻ ഹാഗ് പറഞ്ഞു.