“ക്ലാസിലെ ഏറ്റവും നല്ല കുട്ടിയെ ഏറ്റവും മോശം കുട്ടിക്ക് ഇഷ്ടമാകില്ല, എനിക്ക് എതിരെയുള്ള വിമർശനങ്ങൾ അതു പോലെ” – റൊണാൾഡോ

20211023 174707

വിമർശകർക്ക് മറുപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ വിമർശിക്കുന്നവർക്ക് ഒന്നും നല്ല ഉദ്ദേശങ്ങൾ അല്ല ഉള്ളത് എന്ന് റൊണാൾഡോ പറയുന്നു. വിമർശനങ്ങൾ നല്ലതാണ്. ആൾക്കാർ തന്നെ വിമർശിക്കുകയോ അല്ലായെങ്കിൽ അവർ തന്നെ ഭയക്കുകയോ ചെയ്യുന്നു എങ്കിൽ അതിനർത്ഥം താൻ മികച്ചതാണെന്നാണ്. ഒരു സ്കൂളിൽ ഏറ്റവും നല്ല കുട്ടി എങ്ങനെയാണ് എന്ന് മോശം കുട്ടിയോട് ചോദിച്ചാൽ ആ കുട്ടി മികച്ച വിദ്യാർത്ഥിയെ കുറിച്ച് കുറ്റം പറയും. അതാണ് ഇവിടെയും നടക്കുന്നത്. റൊണാൾഡോ പറഞ്ഞു.

താൻ വായടച്ച് തന്റെ ജോലിയിൽ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട് താൻ വിജയം തുടരുന്നുണ്ട് എന്നും പോർച്ചുഗീസ് താരം പറയുന്നു. തന്റെ ഡിഫൻസീവ് പങ്കാളിത്തത്തെ വിമർശിക്കുന്നവർ തന്റെ പ്രയത്നം മനപ്പൂർവ്വം കാണാതെ ഇരിക്കുന്നതാണ് എന്നും റൊണാൾഡോ പറഞ്ഞു.

Previous articleരാജസ്ഥാനിൽ നിന്ന് ആദ്യമായി ഒരു ടീം ഐ ലീഗിൻ, ഐ ലീഗ് യോഗ്യത ഉറപ്പിച്ച് രാജസ്ഥാൻ യുണൈറ്റഡ്!!
Next articleദയ കാണിക്കാതെ ചെൽസിയും മൗണ്ടും, നോർവിച്ച് ഗോൾ വല നിറച്ച് ജയം