“റൊണാൾഡോയെയും കവാനിയെയും കണ്ട് യുവതാരങ്ങൾ പഠിക്കണം” – ഒലെ

20211031 124236

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പർസിനെതിരെ വിജയിച്ചത് അവരുടെ അവസാന അഞ്ചു പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഇടയിൽ ആദ്യ വിജയമായിരുന്നു. സീനിയർ താരങ്ങളായ കവാനിയും റൊണാൾഡോയും ഇന്നലെ ഗോളുകളുമായി യുണൈറ്റഡ് വിജയത്തിന് ചുക്കാൻ പിടിച്ചിരുന്നു‌. ഈ വിജയത്തിൽ റൊണാൾഡോയുടെയും കവാനിയുടെയും പരിചയസമ്പത്ത് നിർണായകമായി എന്ന് ഒലെ പറഞ്ഞു. ഇരുവരും ടീമിനു വേണ്ടി എത്ര കഷ്ടപ്പെടാനും തയ്യാറാണ്. ഇവരെ കണ്ട് യുവതാരങ്ങൾ പഠിക്കണം എന്നും ഒലെ പറഞ്ഞു.

കവാനിക്കും റൊണാൾഡോയ്ക്കും പരസ്പരം ബഹുമാനം ഉണ്ട് എന്നും ഇരുവരും ടീമിന് വലിയ കരുത്താണ് എന്നും ഒലെ മത്സര ശേഷം പറഞ്ഞു. ലിവർപൂളിനെതിരെ ഏറ്റ പരാജയം ഒരിക്കലും മറക്കില്ല എന്നും അത് എപ്പോഴും കറുത്ത അധ്യായമായി തന്റെ പുസ്തകത്തിൽ ഉണ്ടാകും എന്നും ഒലെ പറഞ്ഞു. ഇന്നലത്തെ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് എത്താൻ ആയി.

Previous articleഷഹീന്‍ അഫ്രീദി ചെയ്തത് തനിക്കും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ – ട്രെന്റ് ബോള്‍ട്ട്
Next articleദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിൽ നടക്കും