മാഞ്ചസ്റ്റർ ചുവപ്പിൽ റൊണാൾഡോ ഏഴാം നമ്പർ തന്നെ, കവാനി ജേഴ്സി വിട്ടുകൊടുത്തു

Img 20210903 005804

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഓൾഡ് ട്രാഫോർഡിലേക്ക് ഉള്ള മടങ്ങി വരവിലും താരം നമ്പർ 7 ജേഴ്സി തന്നെ ധരിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡി് സ്ഥിരീകരിച്ചു. പോർച്ചുഗീസ് സൂപ്പർസ്റ്റാർ യുണൈറ്റഡിൽ നേരത്തെ ഉള്ളപ്പോഴും ഐതിഹാസിക നമ്പർ ആയ ഏഴാം നമ്പർ ആയിരുന്നു ധരിച്ചിരുന്നത്.

ജേഴ്സി നമ്പർ 7 യുണൈറ്റഡിന്റെ ചരിത്രത്തിലെ പ്രധാന ജേഴ്സി ആണ്. ജോർജ്ജ് ബെസ്റ്റ്, ബ്രയാൻ റോബ്സൺ, എറിക് കാന്റോണ, ഡേവിഡ് ബെക്കാം തുടങ്ങിയ ക്ലബ്ബ് ഇതിഹാസങ്ങൾ മുമ്പ് ഈ ജേഴ്സി അണിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ഏഴാം നമ്പർ അണിഞ്ഞിരുന്ന എഡിൻസൺ കവാനി തന്റെ നമ്പർ വിട്ടു നൽകാൻ തയ്യാറാവുക ആയിരുന്നു. കവാനി ഇനി 21ആം നമ്പർ ജേഴ്സി അണിയും.

Previous articleഎമ്പപ്പെക്ക് പരിക്ക്, ഫ്രാൻസിനൊപ്പം ഉണ്ടാകില്ല
Next articleബാഴ്സ വിട്ട് പ്യാനിച് ബെസിക്താസിനൊപ്പം തുർക്കിയിൽ