Site icon Fanport

സലാഹ് ഇത്തവണയും ഗോൾഡൻ ബൂട്ട് നേടുമെന്ന് റൊണാൾഡീനോ

സലാ ഒരു സീസണിലെ അത്ഭുതമല്ല എന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീനോ. ഇത്തവണയും പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് സലാ സ്വന്തമാക്കുമെന്ന് റൊണാൾഡീനോ പറഞ്ഞു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ റെക്കോർഡ് ഗോൾ വേട്ടയോടെ സലാ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ മൊത്തമായി ലിവർപൂളിനായി 44 ഗോളുകളായിരുന്നു സലാ സ്കോർ ചെയ്തത്.

ഹാരി കെയ്നിൽ നിന്നും അഗ്വേറോയിൽ നിന്നും വെല്ലുവിളി ഉണ്ടാകുമെങ്കിലും സലാ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുമെന്നാണ് കരുതുന്നത് എന്നും റൊണാൾഡീനോ പറഞ്ഞു. സലാ ഏതു ലീഗിലും കളിക്കാൻ കഴിവുള്ള താരമാണെന്നും സ്പാനിഷ് ലീഗ് സലായ്ക്ക് നന്നായി ചേരുമെന്നും റൊണാൾഡീനോ പറഞ്ഞു. ഈ സീസണിൽ ആദ്യ ലീഗ് മത്സരത്തിൽ തന്നെ സലാ ഗോൾ കണ്ടെത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version