യുണൈറ്റഡിനായി മികച്ച നേട്ടത്തോടെ റൊമേലു ലുക്കാക്കു

- Advertisement -

ഇന്നലെ വാറ്റ്ഫോഡിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ പട്ടിക തുറന്നത് ബെൽജിയൻ താരം റൊമേലു ലുക്കാക്കുനേടിയ ഗോളിലൂടെ ആയിരുന്നു. ഈ ഗോളോടെ മികച്ച ഒരു നേട്ടം ലുക്കാക്കുസ്വന്തം പേരിലാക്കി, മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 20 ഗോളുകൾ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം കളിക്കാരനായിരിക്കുകയാണ് ലുക്കാക്കു. 39 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നാണ് ലുക്കാക്കു ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

26 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ തികച്ച ഡച്ച് ഇതിഹാസം റുഡ് വാൻ നിസ്റ്റൽറൂയ്‌ ആണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 32 കളികളിൽ നിന്നും 20 ഗോളിൽ എത്തിയ ഡച്ച് താരം തന്നെയായ വാൻ പേഴ്സി രണ്ടാമതും 34 മത്സരങ്ങളിൽ നിന്നും ഈ നേട്ടത്തിൽ എത്തിയ യോർക്കും ആണ് മൂന്നാമതുള്ളത്.

Advertisement