മാർകസ് റോഹോയ്ക്ക് മാഞ്ചസ്റ്ററിൽ പുതിയ കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീനൻ ഡിഫൻഡർ മാർക്കോസ് റോഹോയ്ക്ക് മാഞ്ചസ്റ്ററിൽ പുതിഉഅ കരാർ. 2021 ജൂൺ വരെ താരത്തെ ക്ലബിൽ നിലനിർത്തുന്നതാണ് ഈ പുതിയ കരാർ. ഒരു വർഷത്തേയ്ക്ക് കൂടെ കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട് പുതിയ കരാറിൽ. പരിക്ക് കാരണം യുണൈറ്റഡിന്റെ സ്റ്റാർടിങ് ഇലവനിൽ ഇപ്പോൾ ഇല്ലായെങ്കിലും മാഞ്ചസ്റ്റർ ഡിഫൻസിലെ കരുത്തുറ്റ സാന്നിദ്ധ്യമാണ് റോഹൊ.

27കാരനായ റോഹോ 2014 ലോകകപ്പിലെ മികച്ച പ്രകടനത്തിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡലേക്ക് എത്തിയത്. മാഞ്ചസ്റ്ററിനൊപ്പം യൂറോ കപ്പ്, എഫ് എ കപ്പ്, ലീഗ് കപ്പ്, കമ്യൂണിറ്റി ഷീൽഡ് എന്നിവ റോഹോ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial