യുണൈറ്റഡിന് ആശ്വാസം, റോഹോ തിരിച്ചെത്തി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനെ അലട്ടുന്ന പരിക്കുകൾക്ക് അവസാനമാകുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ കളം വിട്ടു നിൽക്കുക ആയിരുന്ന അർജന്റീന ഡിഫൻഡർ മാർകോസ് റോഹോ കളത്തിലേക്ക് തിരിച്ചെത്തി ഇരിക്കുകയാണ്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിസേർവ് ടീമിനു വേണ്ടിയാണ് റോഹോ കളിച്ചത്. അത്ലറ്റിക്കോ ബിൽബാവോയുടെ അണ്ടർ 23 ടീമിനോടാണ് റോഹോ കളിച്ചത്. മത്സരം യുണൈറ്റഡ് വിജയിച്ചു.

റോഹോ 45 മിനുട്ട് മാത്രമെ ഇന്നലെ കളിച്ചുള്ളൂ. അടുത്ത് തന്നെ റോഹോ യുണൈറ്റഡിന്റെ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിൽ യൂറോപ്പാ ലീഗ് മത്സരത്തിനിടെയാണ് റോഹോയ്ക്ക് മുട്ടിന് പരിക്കേറ്റത്. റോഹോ മാത്രമല്ല പോഗ്ബയും ഇബ്രാഹിമോവിച്ചും ഒക്കെ പരിക്കിൽ നിന്ന് ഭേദമായി ഉടൻ യുണൈറ്റഡിന് വേണ്ടി ബൂട്ടണിയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement