ലിവർപൂളിനെ ലെസ്റ്റർ സിറ്റി സഹായിക്കും എന്ന് റോഡ്ജസ്

- Advertisement -

പ്രീമിയർ ലീഗ് കിരീട പോരാട്ടം അവസാനത്തോട് അടുക്കുമ്പോൾ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ഇഞ്ചോടിഞ്ച് പോരിടുകയാണ്. ഇനി മൂന്ന് മത്സരങ്ങൾ മാത്രമാണ് സിറ്റിക്ക് ബാക്കി ഉള്ളത്. ആ മത്സരങ്ങൾ വിജയിച്ചാൽ സിറ്റി ലീഗ് കിരീടം ഒരിക്കൽ കൂടി ഉയർത്തും. എന്നാൽ സിറ്റിയെ കിരീടത്തിൽ നിന്ന് തങ്ങൾ തടയുമെന്ന് ലെസ്റ്റർ സിറ്റി മാനേജർ ബ്രണ്ടൺ റോഡ്ജസ് പറഞ്ഞു. മുൻ ലിവർപൂൾ പരിശീലകനായ റോഡ്ജസ് ലിവർപൂളിന് വേണ്ടി സന്തോഷത്തോടെ സിറ്റിയെ തോൽപ്പിക്കും എന്ന് പറഞ്ഞു.

അടുത്ത ആഴ്ചയാണ് നിർണായ പോരിൽ ലെസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടുന്നത്. നേരത്തെ ലെസ്റ്റർ സിറ്റി തന്നെ സഹായിക്കും എന്ന് പ്രതീക്ഷയുണ്ടെന്ന് ക്ലോപ്പ് പറഞ്ഞിരുന്നു‌. ക്ലോപ്പിന്റെ ഈ വാക്കുകൾ താൻ കാര്യമായി തന്നെ എടുക്കുന്നു എന്ന് റോഡ്ജസ് പറഞ്ഞു. ലിവപൂളിന് വേണ്ടിയല്ല ലെസ്റ്റർ സിറ്റിക്ക് വേണ്ടി തന്നെ ആ മത്സരം വിജയിക്കാൻ നോക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡ്ജസിന്റെ വരവിന് ശേഷം മികച്ച ഫോമിലാണ് ലെസ്റ്റർ സിറ്റി കളിക്കുന്നത്.

Advertisement