Site icon Fanport

“കിരീടങ്ങൾ നേടുന്നത് സ്ഥിരമാക്കണം, അടുത്ത സീസണിൽ എല്ലാ കിരീടവും നേടണം”

ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടി എന്നതു കൊണ്ട് ലിവർപൂൾ അടുത്ത സീസണിൽ കിരീട പോരാട്ടത്തിൽ ഒരു അലസതയും കാണിക്കുമെന്ന് ആരും കരുതണ്ട എന്ന് ലിവർപൂൾ ഡിഫൻഡർ റൊബേർട്സൺ. എല്ലാ സീസണിലും കിരീടം നേടുക ആണ് ലിവർപൂളിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അതാണ് കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടിയിട്ടും വിശ്രമിക്കാതെ പൊരുതി ഈ സീസണിൽ പ്രീമിയർ ലീഗ് ലിവർപൂൾ നേടിയത്. താരം പറഞ്ഞു.

ഇനി അടുത്ത സീസണിൽ ലിവർപൂൾ ഇറങ്ങുക സീസണിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ ആയിരിക്കും. അതിനാഇ പോരാടാനുള്ള മനോഭാവം ടീമിന് ഉണ്ട് എന്നും റൊബേർട്സൺ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂളിന് നാളെ ചെൽസിക്ക് എതിരായ മത്സര ശേഷം കിരീടം സമ്മാനിക്കും.

Exit mobile version