Site icon Fanport

ആൻഡി റൊബേർട്സണ് പരിക്ക്

ലിവർപൂൾ ഫുൾബാക്കായ ആൻഡി റൊബേർട്സൺ പരിക്ക്. ഇന്നലെ സന്നാഹ മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയ്ക്ക് എതിരെ കളിക്കുമ്പോഴാണ് റൊബേർട്സണ് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് വിശകലനം ചെയ്യുകയാണെന്ന് ലിവർപൂൾ അറിയിച്ചു. ആങ്കിൾ ട്വിസ്റ്റ് ചെയ്തതാണ്. പരിക്കേറ്റ ഉടൻ തന്നെ റൊബേർട്സൺ കളം വിട്ടിരുന്നു. താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയതിനു ശേഷം മാത്രമെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് മനസ്സിലാവുകയുള്ളൂ.

അടുത്ത ആഴ്ച നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ റൊബേർട്സൺ കളിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ താൻ പോസിറ്റീവ് ആണെന്നും തനിക്ക് ലഭിക്കുന്ന പിന്തുണയിൽ സന്തോഷം ഉണ്ടെന്നും ഇന്നലത്തെ മത്സര ശേഷം റൊബേർട്സൺ ട്വീറ്റ് ചെയ്തു.

Exit mobile version