മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ തലപ്പത്തേക്ക് വരാൻ റിയോ ഫെർഡിനാൻഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ ഡിഫൻഡർ റിയോ ഫെർഡിനാൻഡ് ക്ലബിലേക്ക് മടങ്ങി എത്തിയേക്കും. ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം ഫുട്ബോൾ നിരീക്ഷകനായി ടി വി ചാനലുകളിൽ പ്രവർത്തിക്കുന്ന റിയോ ഫെർഡിനാൻഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് തിരിച്ച് വിളിച്ചതായാണ് വാർത്തകൾ വരുന്നത്. മാഞ്ചസ്റ്റർ ക്ലബിൽ ഡയറക്ടർ ഓഫ് ഫുട്ബോൾ ആയാകും ഫെർഡിനാൻഡ് എത്തുക.

ഒലെ ഗണ്ണാർ സോൽഷ്യറിനെ ഫുട്ബോൾ തീരുമാനങ്ങളിൽ സഹായിക്കാനും മാഞ്ചസ്റ്റർ ക്ലബിന്റെ ട്രാൻസ്ഫർ മുതൽ ഉള്ള കാര്യങ്ങൾ മെച്ചപ്പെടുത്താനും വേണ്ടിയാണ് റിയോയെ കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച് റിയോയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സി ഇ ഒ എഡ് വൂഡ്വാർഡ് സംസാരിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വുഡ്വാർഡ് ചർച്ചയിൽ തൃപ്തനാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

അയാക്സിൽ വാൻ ഡെർ സാർ ചെയ്യുന്നതിന് സമാനമായ പൊസിഷനാകും റിയോയ്ക്ക് മാഞ്ചസ്റ്ററിൽ ഉണ്ടാവുക. ക്ലബ് ഇതിഹാസങ്ങളായ പീറ്റർ ഷിമൈക്കിൾ, ഡാരൻ ഫ്ലച്ചർ എന്നിവരെയും ക്ലബ് പരിഗണിക്കുന്നുണ്ട്‌