“റിയോ ഫെർഡിനാൻഡ് ആണ് തന്നെ മികച്ച സെന്റ ബാക്ക് ആക്കിയത്”

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റിയോ ഫെർഡിനാൻഡ് ആണ് തന്റെ പ്രചോദനം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ ഹാരി മഗ്വയർ. റിയോ ഫെർഡിനാൻഡിന്റെ കളി കണ്ടാണ് താൻ മികച്ച സെന്റർ ബാക്കായി മാറിയത്. മഗ്വയർ പറയുന്നു. റിയോ ആണ് പന്ത് കാലിൽ വെച്ചും ഡിഫൻഡർമാർക്ക് കളിക്കാമെന്ന് പഠിപ്പിച്ചത്. യുണൈറ്റഡ് ക്യാപ്റ്റൻ പറയുന്നു.

എങ്ങനെ പന്ത് എടുത്ത് മുന്നോട്ട് വരാം എന്നും അറ്റാക്കിന് തുടക്കമിടാം എന്നുമൊക്കെ ഫെർഡിനാൻഡിന്റെ കളി കണ്ടാണ് മനസ്സിലായത്. ഒരു മികച്ച സെന്റർ ബാക്ക് എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് റിയോ എന്നും മഗ്വയർ പറഞ്ഞു.

Exit mobile version