Site icon Fanport

“സ്ഥിരത ഇല്ലാത്ത പ്രകടനം നടത്തിയാൽ യുണൈറ്റഡ് കിരീടത്തിലേക്ക് എത്തില്ല”

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അസ്ഥിരത യുണൈറ്റഡിന് വലിയ വെല്ലുവിളി ആണ് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് റിയോ ഫെർഡിനാൻഡ്. ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു റിയോ ഫെർഡിനാൻഡ്. കഴിഞ്ഞ ആഴ്ച ലിവർപൂളിനെതിരെ ഗംഭീര പ്രകടനം നടത്താൻ കഴിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ അവസാന സ്ഥാനക്കാരായ ഷെഫീൽഡിനു മുന്നിൽ വീണത് അംഗീകരിക്കാൻ ആവില്ല എന്ന് റിയോ പറഞ്ഞു.

ഇങ്ങനെ സ്ഥിരത ഇല്ലാതെ കളിച്ചാൽ ലീഗ് കിരീടത്തെ കുറിച്ച് യുണൈറ്റഡിന് ചിന്തിക്കാൻ പോകും ആവില്ല എന്നും റിയോ പറയുന്നു. അവസാന കുറേ കാലമായി ബ്രൂണൊ ഫെർണാണ്ടസ് ആയിരുന്നു യുണൈറ്റഡിനെ മുന്നോട്ട് കൊണ്ടു പോയത്. ഇന്നലെ ബ്രൂണൊ ഫെർണാണ്ടസ് ആ മാജിക് കണ്ടെത്തിയില്ല. പോഗ്ബയും നിറം മങ്ങി. റിയോ പറഞ്ഞു. മാർഷ്യലും റാഷ്ഫോർഡും ഒന്നും ഇന്നലെ കളത്തിൽ ഉണ്ടെന്ന് പോലും അറിഞ്ഞില്ല എന്നും റിയോ പറഞ്ഞു.

Exit mobile version