Picsart 23 04 27 03 28 34 355

മാഞ്ചസ്റ്റർ സിറ്റി മൂന്ന് കിരീടവും നേടും എന്ന് ഫെർഡിനാൻഡ്

മാഞ്ചസ്റ്റർ സിറ്റി ഈ സീസബ്ബിൽ ട്രെബിൾ നേട്ടം സ്വന്തമാക്കും എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് റിയോ ഫെർഡിനാൻഡ്. അവരെ എഴുതിത്തള്ളുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സീസണിൽ പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവ നേടുന്നതിന് വളരെ അടുത്താണ് സിറ്റി ഉള്ളത്. ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ നേരിടേണ്ട സിറ്റി, എഫ്‌എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായും ഏറ്റുമുട്ടും. പ്രീമിയർ ലീഗിൽ ആണെങ്കിൽ അവർ ആഴ്‌സണലിന് രണ്ട് പോയിന്റ് മാത്രം പിറകിലാണ്.

സിറ്റി ട്രെബിൾ സ്വന്തമാക്കാം. അവർക്ക് മുന്നിൽ ഉള്ള ഫിക്സ്ചറുകൾ എല്ലാം എളുപ്പമാണ്‌‌.അവർക്ക് എല്ലാ മത്സരങ്ങളും ജയിക്കാൻ കഴിയും, ”ഫെർഡിനാൻഡ് പറഞ്ഞു. “നേരിടാൻ ഉള്ളതുൽ ഏറ്റവും വലുത് റയൽമാഡ്രിഡാണ്. ചാമ്പ്യൻസ് ലീഗിൽ അവർക്ക് മികച്ച ചരിത്രം ഉണ്ട്. അത് കടന്നാൽ സിറ്റിക്ക് എല്ലാ കിരീടവും നേടാൻ ആകും ”ഫെർഡിനാൻഡ് കൂട്ടിച്ചേർത്തു.

“മറ്റൊരു ടീമിനും ഇല്ലാത്ത ആത്മവിശ്വാസം ഈ മാൻ സിറ്റി ടീമിനുണ്ട്. മറ്റ് ടീമുകളൊന്നും ഇപ്പോൾ സിറ്റിയുടെ അടുത്തെങ്ങും ഇല്ല, ”ഫെർഡിനാൻഡ് പറഞ്ഞു

Exit mobile version