വീണ്ടും റിച്ചാർലിസൺ, എവർട്ടണ് ആദ്യ ജയം!

ബ്രസീലിയൻ യുവതാരം റിച്ചാർലിസൺ വീണ്ടും തിളങ്ങിയ മത്സരത്തിൽ എവർട്ടണ് വിജയം. ഇന്ന് സതാമ്പ്ടണെ നേരിട്ട എവർട്ടൺ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. മുൻ ആഴ്സ്ണൽ താരം വാൽകോട്ടാണ് ഇന്ന് എവർട്ടന്റെ ഗോൾ പട്ടിക തുറന്നത്. 15ആം മിനുട്ടിൽ ഷ്നൈഡർലിന്റെ പാസിൽ നിന്നായിരുന്നു വാൽകോട്ട് ഗോൾ. പിന്നീടായിരുന്നു റിച്ചാർലിസന്റെ ഗോൾ വന്നത്.

31ആം മിനുട്ടിൽ ആണ് റിച്ചാർലിസന്റെ ഗോൾ പിറന്നത്. റിച്ചാർലിസന്റെ രണ്ട് മത്സരങ്ങളിൽ നിന്നായുള്ള മൂന്നാം ഗോളായിരുന്നു ഇത്. എവർട്ടണായി തൊടുത്ത ആദ്യ മൂന്ന് ഷോട്ടുകളും ഈ പുതിയ സൈനിംഗ് ഇതോടെ വലയിലാക്കി‌. ആദ്യ മത്സരത്തിൽ വോൾവ്സിനെതിരെ റിച്ചാർലിസൻ ഇരട്ടഗോളും നേടിയിരുന്നു. രണ്ടാം പകുതിയിൽ ഇങ്സിലൂടെ സതാമ്പ്ടൺ ഒരു ഗോൾ മടക്കി എങ്കിലും അതിനപ്പുറം മുന്നേറാൻ സതാമ്പ്ടണായില്ല.

Exit mobile version