റിച്ചാർളിസന് എവർട്ടനിൽ പുതിയ കരാർ

എവർട്ടന്റെ ബ്രസീലിയൻ റിച്ചാർളിസൻ ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2024 വരെ താരം ഗൂഡിസൻ പാർക്കിൽ തുടരും. 22 വയസുകാരനായ താരം 2018 ലാണ് വാറ്റ്ഫോഡിൽ നിന്ന് എവർട്ടനിൽ എത്തുന്നത്. 40 മില്യൺ നൽകിയാണ് താരത്തെ അവർ സ്വന്തമാക്കിയത്.

ക്ലബ്ബ് തീർത്തും ഫോമിൽ അല്ലാതെ നിൽക്കുന്ന സമയത്ത് താരം പുതിയ കരാർ ഒപ്പിട്ടത് പരിശീലകൻ മാർക്കോസ് സിൽവക്ക് ആശ്വാസമാകും. ലിവർപൂളിന് എതിരെയാണ് അവരുടെ അടുത്ത മത്സരം. ഇതിൽ ഫലം എതിരായാൽ സിൽവക്ക് തന്റെ ജോലി തന്നെ നഷ്ടമായേക്കും.

Previous article“ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിലും യുവന്റസിൽ ഉണ്ടാകും”
Next articleചെന്നൈയിന് പുതിയ പരിശീലകൻ, പ്രീമിയർ ലീഗ് പരിശീലകനായ ഓവൻ കോയിൽ എത്തി