‘ചെൽസിക്ക് എതിരെ തങ്ങളുടെ സമനില ഗോൾ നിഷേധിച്ച തീരുമാനം വാർ എടുത്ത ഏറ്റവും മോശം തീരുമാനം’ ~ ഡക്ലൻ റൈസ്

Img 20220904 040755

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി, വെസ്റ്റ് ഹാം ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാമിന്റെ ഗോൾ നിഷേധിച്ച തീരുമാനത്തിൽ രൂക്ഷ വിമർശനവും ആയി വെസ്റ്റ് ഹാം താരം ഡക്ലൻ റൈസ്. വാർ നിലവിൽ വന്ന ശേഷം അത് എടുത്ത ഏറ്റവും മോശം തീരുമാനം ആണ് ഇതെന്ന് ട്വീറ്റ് ചെയ്ത റൈസ് എങ്ങനെയാണ് ആ തീരുമാനം മോണിറ്ററിൽ പരിശോധിക്കാൻ വാർ റഫറിയോട് ആവശ്യപ്പെട്ടത് എന്നു തനിക്ക് മനസ്സിലാവുന്നില്ല എന്നും കൂട്ടിച്ചേർത്തു.

തൊണ്ണൂറാം മിനിറ്റിൽ തന്റെ ടീമിന് എതിരെ ഇത്തരം തീരുമാനങ്ങൾ ഉണ്ടാക്കുന്നത് നിരാശയും ദേഷ്യവും ഉണ്ടാക്കുന്നത് ആയും ഇംഗ്ലീഷ് താരം കൂട്ടിച്ചേർത്തു. ഇഞ്ച്വറി സമയത്ത് ചെൽസിക്ക് എതിരെ മാക്‌സ്വൽ കോർണെ നേടിയ ഗോൾ ആണ് വാർ പരിശോധനക്ക് ശേഷം റഫറി നിഷേധിച്ചത്. ഗോളിന് മുമ്പ് ജെറോഡ് ബോവൻ ചെൽസി ഗോൾ കീപ്പർ മെന്റിയെ ഫൗൾ ചെയ്തത് ആയി ആണ് റഫറി വിധി എഴുതിയത്. എന്നാൽ റഫറിയുടെ തീരുമാനത്തിന് എതിരെ അതിരൂക്ഷമായ വിമർശനം ആണ് തുടർന്ന് ഉണ്ടായത്. നിലവിൽ പ്രീമിയർ ലീഗിൽ വാറിന്റെ ഉപയോഗം നിരന്തരം വിമർശനത്തിന് വിധേയമാവുകയാണ്.