റൗൾ ഹിമനെസ് എങ്ങോട്ടുമില്ല, വോൾവ്സിൽ പുതിയ കരാർ

20201003 204135
- Advertisement -

വോൾവ്സിന്റെ സ്ട്രൈക്കറായി പ്രീമിയർ ലീഗിൽ തിളങ്ങുന്ന റൗൾ ഹിമനെസിനായി ആരും വരേണ്ടതില്ല. ജിമിനസ് വോൾവ്സിൽ പുതിയ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. ഹിമനസ് പുതിയതായി നാലു വർഷത്തേക്കുള്ള കരാർ ഒപ്പുവെച്ചു എന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ഹിമനസിന്റെ വേതനം കൂട്ടിയാണ് ക്ലബ് പുതിയ കരാർ നൽകിയിരിക്കുന്നത്.

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് അടക്കം നേരത്തെ ഹിമനസിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ സീസണിൽ വോൾവ്സിനായി ഗോളുകൾ അടിച്ചു കൂട്ടിയ മെക്സിക്കൻ താരം ഈ സീസണിലും ഗോളടി തുടരുകയാണ്.

ബെൻഫികയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു ഹിമിനെസ് രണ്ട് സീസൺ മുമ്പ് വോൾവ്സിൽ എത്തിയത്. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആ ട്രാൻസ്ഫർ പെർമനെന്റ് ആക്കി വോൾവ്സിനെ ഹിമിനെസ് പൂർണ്ണമായും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും വോൾവ്സിന്റെ ടോപ്പ് സ്കോറർ ആയിരുന്നു ഹിമിനെസ്.

Advertisement