Picsart 24 05 09 21 20 52 848

ആഴ്സണൽ പോരിന് മുമ്പ് റാഷ്ഫോർഡും ലിസാൻഡ്രോയും പരിക്ക് മാറി എത്തി

സീസൺ അവസാന ആഴ്ചകളിലേക്ക് കടക്കവെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്ത. ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസും മാർക്കസ് റാഷ്ഫോർഡും പരിക്ക് മാറി എത്തി. ഇരുവരും ഫസ്റ്റ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു.

മാർച്ച് 30-ന് ബ്രെൻ്റ്‌ഫോർഡുമായുള്ള 1-1 സമനിലയിൽ പരിക്കേറ്റ ശേഷം മാർട്ടിനസ് യുണൈറ്റഡിനായി കളിച്ചിട്ടില്ല. ഈ സീസണിൽ രണ്ട് വലിയ പരിക്കുകൾ നേരിട്ട ലിസാൻഡ്രോ സീസണിൽ ആകെ 11 മത്സരങ്ങൾ മാത്രമെ യുണൈറ്റഡിനായി കളിച്ചിട്ടുള്ളൂ.

അതേസമയം റാഷ്‌ഫോർഡും അവസാന മൂന്ന് മത്സരങ്ങൾ പരിക്ക് കാരണം നഷ്ടപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം വെംബ്ലിയിൽ കവെൻട്രി സിറ്റിക്കെതിരായ എഫ്എ കപ്പ് സെമി ഫൈനലിൽ ആണ് അവസാനം കളിച്ചത്.

Exit mobile version