റാഷ്ഫോർഡിന്റെ ഫ്രീകിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ മികച്ച ഗോൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളായി മാർക്കസ് റാഷ്ഫോർഡിന്റെ ഫ്രീകിക്ക് തിരഞ്ഞെടുത്തു. കഴിഞ്ഞ സീസൺ ലീഗ് കപ്പിൽ വൈരികളായ ചെൽസിക്ക് എതിരെ ആയിരുന്നു റാഷ്ഫോർഡിന്റെ ഗംഭീര ഫ്രീകിക്ക് പിറന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്കുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു റാഷ്ഫോർഡിന്റെ സ്ട്രൈക്ക്. ആ മത്സരം വിജയിക്കാനും റാഷ്ഫോർഡിന്റെ ഫ്രീകിക്ക് കാരണമായി.

കൗണ്ടർ അറ്റാക്കിലൂടെ ബ്രൂണൊ ഫെർണാണ്ടസ് നേടിയ ഗോളിനെ മറികടന്നാണ് റാഷ്ഫോർഡിന്റെ ഗോൾ പുരക്സാരം സ്വന്തമാക്കിയത്. ആദ്യമായാണ് റാഷ്ഫോർഡ് ഗോൾ ഓഫ് ദി സീസൺ പുരസ്കാരം നേടുന്നത്. 2018-19 സീസണിൽ ആൻഡ്രെസ് പെരേര ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച ഗോൾ നേടിയത്.