“ബ്രൂണോയ്ക്ക് ഒപ്പം കളിക്കാൻ കാത്തിരിക്കുന്നു” – റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരിയിലെ സൈനിംഗ് ആയ ബ്രൂണോ ഫെർണാണ്ടസിനൊപ്പം കളിക്കാൻ കാത്തിരിക്കുകയാണെന്ന് യുണൈറ്റഡിന്റെ യുവ സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ്. ബ്രൂണൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും മുമ്പ് പരിക്കേറ്റ റാഷ്ഫോർഡിന് ഇതുവരെ ബ്രൂണോയ്ക്ക് ഒപ്പം കളിക്കാൻ ആയിട്ടില്ല.

ബ്രൂണോ മികച്ച ക്രിയേറ്റീവ് താരമാണ് എന്നും ബ്രൂണോയ്ക്ക് ഒപ്പം മികച്ച പ്രകടനം തന്നെ ടീമിനായി നടത്താൻ ആകും എന്നാണ് പ്രതീക്ഷയെന്നും റാഷ്ഫോർഡ് പറഞ്ഞു. ബ്രൂണോ എത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല.

Previous article“റൊണാൾഡോ താൻ പ്രതീക്ഷിച്ച വ്യക്തിയേ ആയിരുന്നില്ല” – ഡിബാല
Next articleവനിതാ യൂറോ കപ്പും മാറ്റിവെച്ചു