റാഷ്ഫോഡിന് ഇരട്ട ഗോൾ, ബർട്ടനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

0

കരബാവോ ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. മൂന്നാം റൗണ്ട് പോരാട്ടത്തിൽ ബർട്ടനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കഴിഞ്ഞ വർഷത്തെ ലീഗ് കപ്പ് ജേതാക്കളായ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തത്.

യുണൈറ്റഡിന് വേണ്ടി മാർക്സ് റാഷ്ഫോഡ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ജെസി ലിംഗാർഡ്, ആന്തണി മാർഷ്യൽ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്, ഡയർ ആണ് ബർട്ടന്റെ ആശ്വാസ ഗോൾ നേടിയത്.

സീസണിൽ ആദ്യമായി മൈക്കൽ കാരികിന് അവസരം നൽകിയ ഹൊസെ മൗറീൻഹോ മാർക്സ് റാഷ്ഫോഡിനെ സ്‌ട്രൈക്കറാക്കിയാണ് മത്സരം തുടങ്ങിയത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ റാഷ്ഫോഡ്‌ യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. തുടർന്ന് 16ആം മിനിറ്റിൽ തന്റെ രണ്ടാം ഗോളും കണ്ടെത്തി റാഷ്ഫോഡ് യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. 36ആം മിനിറ്റിൽ ലിംഗാർഡ് ടീമിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. ആദ്യ പകുതിയിൽ 3-0 എന്നായിരുന്നു സ്‌കോർ നില.

മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ആന്തണി മാർഷ്യൽ 60ആം മിനിറ്റിൽ തന്റെ അർഹിച്ച ഗോൾ കണ്ടെത്തി യുണൈറ്റഡിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ഇഞ്ചുറി ടൈമിലാണ് ബർട്ടന്റെ ആശ്വാസ ഗോൾ പിറന്നത്. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ലൂക്ക് ഷോക്കും മൗറീൻഹോ രണ്ടാം പകുതിയിൽ അവസരം നൽകി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave A Reply

Your email address will not be published.