Picsart 23 01 01 20 42 06 626

“റാഷ്ഫോർഡിന് ലോകത്തെ മികച്ച 5 താരങ്ങളിൽ ഒന്നാകാൻ ആകും” – കസെമിറോ

മികച്ച ഫോനിൽ ഉള്ള യുണൈറ്റഡ് ഫോറ്റ്വേഡ് മാർക്കസ് റാഷ്ഫോർഡിനെ പുകഴ്ത്തി കൊണ്ട് യുണൈറ്റഡ് മിഡ്ഫീൽഡർ കസെമിറോ. മാർക്കസ് റാഷ്ഫോർഡ് എന്ന കളിക്കാരൻ തന്നെ അത്ഭുതപ്പെടുത്തിയെന്ന് കസെമിറോ സമ്മതിച്ചു, ഇതുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരിൽ ഒരാളാകാൻ റാാഷ്ഫോർഫിന് കഴിയുമെന്ന് കസെമിറോ പറയുന്നു.

ഈ സീസണിൽ യുണൈറ്റഡിനായി പത്തിലധികം ഗോളുകൾ നേടിയ റാഷ്‌ഫോർഡ് ആണ് ക്ലബിന്റെ സീസണിൽ ടോപ് സ്കോറർ. ലോകകപ്പിൽ ഇംഗ്ലണ്ടിനായി മൂന്ന് ഗോളുകൾ നേടാനും താരത്തിന് ആയിരുന്നു.

ഞാൻ നിങ്ങളോട് വളരെ സത്യസന്ധത പുലർത്താൻ പോകുന്നു എന്നും റാഷ്‌ഫോർഡ് എന്ന കളിക്കാരൻ എന്നെ അത്ഭുതപ്പെടുത്തി. കാസെമിറോ പറഞ്ഞു. എന്റെ അഭിപ്രായത്തിൽ, അവൻ നന്നായി കളിക്കുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരിൽ ഒരാളാകാൻ അദ്ദേഹത്തിന് കഴിയും.” ബ്രസീലിയൻ താരം പറഞ്ഞു.

Exit mobile version