Site icon Fanport

റനിയേരി വാറ്റ്ഫോർഡിന്റെ പരിശീലകൻ, രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു

ഇംഗ്ലീഷ് ക്ലബായ വാറ്റ്ഫോർഡ് പുതിയ പരിശീലകനെ നിയമിച്ചു. പ്രീമിയർ ലീഗിന് ഏറെ പരിചിതനായ റനിയേരി വാറ്റ്ഫോർഡിൽ കരാർ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ. രണ്ട് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. ലെസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് റനിയേരി.

ഇറ്റാലിയൻ ക്ലബായ സമ്പ്ഡോറിയയെ ആണ് അവസാനമായി റനിയേരി പരിശീലിപ്പിച്ചത്. മുൻ ലെസ്റ്റർ സിറ്റി പരിശീലകനായ ക്ലോഡിയോ റനിയേരിക്ക് ക്ലബിനെ ഫോമിലേക്ക് തിരികെ കൊണ്ട് വരാൻ ആകും എന്നാണ് വാറ്റ്ഫോർഡ് ക്ലബ് മാനേജ്മെന്റ് വിശ്വസിക്കുന്നത്. 69കാരനായ റെനിയെരി ചെൽസി, ഇന്റർ മിലാൻ, നാപോളി, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മുമ്പ് തന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

Exit mobile version