Site icon Fanport

റംസിയുടെ ഗോളിന് പ്രീമിയർ ലീഗ് അവാർഡ്

ആഴ്സണൽ താരം ആരോൺ റംസി ഫുൾഹാമിന് എതിരെ നേടിയ കിടിലൻ ഗോളിന് പ്രീമിയർ ലീഗ് അവാർഡ്. പ്രീമിയർ ലീഗിൽ ഒക്ടോബറിലെ ഗോൾ ഓഫ് ദി മന്ത് അവാർഡാണ് താരം നേടിയത്. റംസിയുടെ ഗോളിന്റെ കൂടെ പിൻബലത്തിൽ മത്സരത്തിൽ ആഴ്സണൽ 5-2 ന്റെ ജയം സ്വന്തമാക്കിയിരുന്നു.

ഈ ഗോളിനെ തന്റെ കരിയറിലെ മികച്ച ഗോളുകളിൽ ഒന്ന് എന്നാണ് റംസി വിശേഷിപ്പിച്ചത്. ഒബാമയാങിന്റെ പാസ്സ് മികച്ച ഫ്ലിക്കിലൂടെ താരം വലയിലേക്ക് മാറ്റുകയായിരുന്നു.സിഗർസൻ, പെരേര, മഹ്‌റസ്, മാർശിയാൽ എന്നിവരെ മറികടന്നാണ് താരം നേട്ടം കൈവരിച്ചത്.

Exit mobile version