Site icon Fanport

പുതിയ കരാറില്ല, റംസി ആഴ്സണൽ വിട്ടേക്കും

ഈ സീസണിന്റെ അവസാനത്തോടെ ആഴ്സണൽ താരം ആരോൺ റംസി ആഴ്സണൽ വിട്ടേക്കും. ക്ലബ്ബ്മായുള്ള പുതിയ കരാർ ചർച്ചകൾ എങ്ങും എത്താതായതോടെയാണ് താരത്തിന്റെ ആഴ്സണൽ കരിയർ അവസാനത്തിലേക്ക് അടുത്തത്. ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന താരം അത് പുതുക്കാനുള്ള സാധ്യത വിരളമാണ്.

കാർഡിഫിൽ നിന്ന് 10 വർഷം മുൻപ് എമിറേറ്റ്സിൽ എത്തിയ താരം ഈ സീസണിലും ആഴ്സണലിന്റെ മധ്യനിരയിൽ നിർണായക സാന്നിധ്യമാണ്. നേരത്തെ ആഴ്സണലിന്റെ പുതിയ കരാർ വാഗ്ദാനം താരം നിരസിച്ചിരുന്നു. ഇതോടെ പുതിയ കരാർ നൽകാൻ ആഴ്സണലും മടിച്ചു.

ചെൽസിയും മാഞ്ചസ്റ്റർ യൂണൈറ്റഡും അടക്കമുള്ള ടീമുകൾ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചേക്കും.

Exit mobile version