Site icon Fanport

“പോഗബ ഒഴികെ ബാക്കി എല്ലാ താരങ്ങളും പൂർണ്ണ ഫിറ്റ്നസിൽ തിരികെയെത്തി” – റാങ്നിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന കുറച്ച് ദിവസമായി കൊറോണ കാരണം പ്രയാസപ്പെടുക ആണെങ്കിലും ബോക്സിങ് ഡേ മത്സരത്തിൽ യുണൈറ്റഡിന് പേടിക്കാൻ ഒന്നും ഇല്ല എന്ന് പരിശീലകൻ റാൾഫ് പറഞ്ഞു. പോൾ പോഗ്ബ ഒഴികെ ബാക്കി എല്ലാ താരങ്ങളും പരിക്ക് മാറി എത്തി എന്നും എല്ലാവരും പൂർണ്ണ ഫിറ്റ്നസിലേക്ക് എത്തി എന്ന് റാൾഫ് പറഞ്ഞു. വരാനെയും കവാനിയും ഒക്കെ പരിക്ക് മാറി യുണൈറ്റഡ് ടീമിനൊപ്പം ചേർന്നിട്ടുണ്ട്. റാൾഫ് പരിശീലകനായി എത്തിയ ശേഷം വരാനെയെ ഇപ്പോഴാണ് പരിക്കില്ലാതെ ലഭിക്കുന്നത്.

മാഞ്ചസ്റ്റർ ടീമിൽ നിരവധി താരങ്ങൾക്ക് കൊറോണ ബാധിച്ചിരുന്നു എങ്കിലും ഭൂരിഭാഗം പേർക്കും യാതൊരു രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല എന്ന് റാൾഫ് പറഞ്ഞു. താരങ്ങളിൽ ഭൂരിഭാഗവും കൊറോണ വാക്സിൻ സ്വീകരിച്ചിരുന്നു എന്നും റാൾഫ് പറഞ്ഞു. ന്യൂകാസിലിനെതിരായ മത്സരത്തിന് മുമ്പ് ക്രിസ്ത്മസിന് താരങ്ങൾക്ക് അവധി നൽകും എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version