Site icon Fanport

ലീഗ് കപ്പ് ഉപേക്ഷിക്കണം എന്ന് റാങ്നിക്ക്

ഇംഗ്ലണ്ടിലെ കപ്പ് പോരാട്ടമായ ലീഗ് കപ്പ് ഉപേക്ഷിക്കണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്. ഇംഗ്ലണ്ടിൽ മാത്രമാണ് രണ്ട് പ്രാദേശിക കപ്പ് ടൂർണമെന്റുകൾ ഉള്ളത് എന്നും ലീഗ് കപ്പിൽ നിന്ന് പ്രീമിയർ ലീഗ് ക്ലബുകളെ ഒഴിവാക്കണം എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞു. യൂറോപ്പിൽ കളിക്കുന്ന ടീമുകൾക്ക് ലീഗ് കപ്പും എഫ് എ കപ്പും കൂടെ കളിക്കുക എന്നത് പ്രയാസമാണ്. ചെറിയ ക്ലബുകൾക്ക് ഈ കപ്പ് പ്രധാനമുള്ളതായിരിക്കാം. വലിയ ക്ലബുകളെ ഈ കപ്പ് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കണം എന്ന് റാങ്നിക്ക് പറഞ്ഞു.

സ്പെയിനിലും ജർമ്മനിയിലും ഒരു കപ്പ് പോരാട്ടം മാത്രമെ ഉള്ളൂ. ഫ്രാൻസിൽ രണ്ട് കപ്പ് പോരാട്ടങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്ന അവർ ഉപേക്ഷിച്ചു. അതുപോലെ ഇംഗ്ലണ്ടും ചെയ്യണം എന്നും റാങ്നിക്ക് പറഞ്ഞു. ഇംഗ്ലണ്ടിൽ അഞ്ച് സബ്സ്റ്റിട്യൂഷൻ തിരികെ കൊണ്ട് വരണം എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക‌ൻ ആവശ്യപ്പെട്ടു.

Exit mobile version