ബെനീറ്റസ് ന്യൂകാസിലിന്റെ ചുമതല ഒഴിഞ്ഞു, ചൈനീസ് ക്ലബ്ബിലേക് മാറിയേക്കും

ന്യൂകാസിൽ യുണൈറ്റഡ് പരിശീലകൻ റാഫാ ബെനീറ്റസ് ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഈ മാസം കരാർ അവസാനിക്കുന്ന അദ്ദേഹം പുതിയ കരാർ ഒപ്പിടേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ചൈനയിൽ നിന്ന് അദ്ദേഹത്തിന് വമ്പൻ ഓഫർ വന്നിട്ടുണ്ട്. പക്ഷെ ഭാവി എന്താകുമെന്ന് ബെനീറ്റസ് വെളിപ്പെടുത്തിയിട്ടില്ല.

2016 ൽ ന്യൂ കാസിൽ ഇംഗ്ലണ്ട് രണ്ടാം ഡിവിഷനിൽ നിൽക്കേ ചുമതല ഏറ്റെടുത്ത ആദ്ദേഹം അവരെ തിരികെ പ്രീമിയർ ലീഗിൽ എത്തിച്ചു. പിന്നീടുള്ള 2 സീസണിലും ക്ലബ്ബിനെ പ്രീമിയർ ലീഗിൽ തന്നെ നില നിർത്താനും ബെനീറ്റസിനായി. ക്ലബ്ബ് ഉടമ മൈക് ആഷ്‌ലിയുമായി ട്രബ്‌സ്ഫർ ഫണ്ടിലെ കുറവ് കാരണം ഏറെ കാലമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

മുൻ ചെൽസി, റയൽ മാഡ്രിഡ്, ലിവർപൂൾ, ഇന്റർ മിലാൻ, നാപോളി, വലൻസിയ ടീമുകളെയും പരിശീലിപിച്ചിട്ടുണ്ട്.