റാഫേൽ ബെനിറ്റസിനെതിരെ ഇംഗ്ലണ്ട് എഫ് എയുടെ നടപടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റഫറി ആൻഡ്രെ മറൈനർക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ന്യൂകാസിൽ യുണൈറ്റഡ് പരിശീലകന റാഫാ ബെനിറ്റസിനെതിരെ എഫ് എ നടപടി എടുക്കും. ന്യൂകാസിൽ ക്രിസ്റ്റൽ പാലസ് മത്സരത്തിന്റെ റഫറി ആയിരുന്നു മറൈനർ എപ്പോഴും ന്യൂകാസിലിന് എതിരായാണ് നിൽക്കാർ എന്നും, ചുവപ്പ് കാർഡുകൾ ന്യൂകാസിൽ താരങ്ങൾ നൽകുന്നതിൽ മികച്ച റെക്കോർഡാണ് റഫറിക്കെന്നും ബെനിറ്റസ് പറഞ്ഞിരുന്നു.

ഈ വാക്കുകൾക്ക് എതിരെയാണ് എഫ് എ നടപടി എടുക്കുന്നത്. വെള്ളിയാഴ്ച വരെ ഈ നടപടിയിൽ തന്റെ വാദം അറിയിക്കാൻ ബെനിറ്റസിന് സമയം ഉണ്ട്. നേരത്തെ ക്രിസ്റ്റൽ പാലസിന്റെ വിൽഫ്രഡ് സാഹക്ക് എതിരെ എഫ് എ നടപടി എടുക്കണം എന്നും ബെനിറ്റസ് പറഞ്ഞിരുന്നു.