മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കെതിരായ വംശീയാധിക്ഷേപം: ഒരാൾ അറസ്റ്റിൽ

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഡെർബി മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ വംശീയാധിക്ഷേപം നടത്തിയ ഒരാളെ മാഞ്ചസ്റ്റർ പോലീസ് അറസ്റ് ചെയ്തു. 41കാരനായ ഒരാളെയാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ് ചെയ്തത്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കെതിരെ കാണികൾ പ്ലാസ്റ്റിക് കുപ്പികളും ലൈറ്ററുകളും വലിച്ചെറിയുകയും ചെയ്തിരുന്നു.

കൂടാതെ മാഞ്ചസ്റ്റർ സിറ്റി ആരാധകർക്കിടയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്നതിന്റെ വിഡിയോകളും പുറത്തുവന്നിരുന്നു. തുടർന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഈ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിൽ മർകസ് റാഷ്‌ഫോർഡും ആന്റണി മാർഷ്യലും നേടിയ ഗോളുകളുടെ പിൻബലത്തിൽ എത്തിഹാദിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന് മത്സരം ജയിച്ചിരുന്നു.

Exit mobile version