Site icon Fanport

പെരേര തിളക്കത്തിൽ വാറ്റ്ഫോർഡ് ജയം

പ്രീമിയർ ലീഗ് സീസണിൽ വാറ്റ്ഫോർഡിന് ഗംഭീര തുടക്കം. സ്വന്തം ഹോം ഗ്രൗണ്ടിൽ ബ്രൈറ്റണെ നേരിട്ട വാറ്റ്ഫോർഡ് അർജന്റീനൻ താരം പെരേരയുടെ മികവിൽ ബ്രൈറ്റണെ തോൽപ്പിക്കുകയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വാറ്റ്ഫോർഡിന്റെ വിജയം. രണ്ട് ഗോളുകളും പെരേര ആണ് നേടിയത്.

35ആം മിനുട്ടിൽ ഒരു ഗംഭീര വോളിയിൽ നിന്നായിരുന്നു പെരേരയുടെ ആദ്യ ഗോൾ. 54ആം മിനുട്ടിൽ മറ്റൊരു ഗംഭീര ഫിനിഷിലൂടെ പെരേര തന്റെ രണ്ടാം ഗോളും നേടി. രണ്ട് ഗോളുകളും അസിസ്റ്റ് ചെയ്തത് ഹോലെബസ് ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version