പുക്കി പ്രീമിയർ ലീഗിലെ ഓഗസ്റ്റിലെ താരം

പ്രീമിയർ ലീഗിലെ ഓഗസ്റ്റ് മാസത്തെ മികച്ച താരത്തിനായുള്ള അവാർഡ് നോർവിച് സിറ്റി സ്ട്രൈക്കർ ടീമു പുക്കി സ്വന്തമാക്കി. നോർവിച് സിറ്റിക്കായി ഈ കഴിഞ്ഞ മാസത്തിൽ കാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് താരത്തിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ലീഗിൽ ഇതുവരെ നാലു മത്സരങ്ങൾ കളിച്ച പുക്കി അഞ്ചു ഗോളുകളാണ് നേടിയത്.

ന്യൂകാസിലിനെതിരെ ഹാട്രിക്കും, ലിവർപൂൾ, ചെൽസി എന്നിവർക്ക് എതിരെ ഒരോ ഗോളും പുക്കി നേടിയിരുന്നും താരം ഒരു അസിസ്റ്റും ഓഗസ്റ്റിൽ സ്വന്തമാക്കി. ടീം പിറകിലാണ് എങ്കിലും പുക്കിയുടെ പ്രകടനം നോർവിചിന് വലിയ ശ്രദ്ധ തന്നെ ലീഗിൽ നേടിക്കൊടുത്തു. നേരത്തെ പി എഫ് എ അവാർഡും പുക്കി സ്വന്തമാക്കിയിരുന്നു.

Exit mobile version