പി എസ് ജിയോട് ഏറ്റ പരാജയം മറക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിനെതിരെ

Van De Beek Bruno Fernadez Manchester United
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ നേരിടും. അവസാന മത്സരത്തിൽ പി എസ് ജിയോട് ഏറ്റ പരാജയത്തിൽ നിന്ന് കരകയറാൻ ആകും യുണൈറ്റഡ് ഇന്ന് ശ്രമിക്കുക. ഇന്ന് വിജയിക്കുക ആണെങ്കിൽ താൽക്കാലികമായെങ്കിലും ലീഗിൽ ആദ്യ നാലിൽ എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും. വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക.

എവേ ഗ്രൗണ്ടുകളിലെ മികച്ച ഫോമിലാകും ഒലെ ഗണ്ണാർ സോൾഷ്യറിന്റെ ഇന്നത്തെ വിശ്വാസം. സ്ട്രൈക്കർ മാർഷ്യലിന്റെ ഫോമില്ലാഴ്മ യുണൈറ്റഡിന്റെ പ്രശ്നമാണ്‌. പി എസ് ജിക്ക് എതിരെ മാർഷ്യൽ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് യുണൈറ്റഡ് വലിയ വില തന്നെ കൊടുക്കേണ്ടി വന്നു. മാർഷ്യലിനെ ബെഞ്ചിൽ ഇരുത്തി ഗ്രീൻവുഡ്, കവാനി, റാഷ്ഫോർഡ് എന്നിവരെ ഒലെ അറ്റാക്കിൽ ഇറക്കുമോ എൻ കണ്ടറിയണം.

വാൻ ഡെ ബീകും ബ്രൂണോയും ആദ്യ ഇലവനിൽ ഒരുമിച്ച് ഇറങ്ങാനാണ് സാധ്യത. മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൽ മുന്നിലാണ് ഇപ്പോൾ വെസ്റ്റ് ഹാം ഉള്ളത്. 17 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് അവർ ഉള്ളത്. ഇന്ന് രാത്രി 11 മണിക്കാണ് മത്സരം നടക്കുന്നത്.

Advertisement