പ്രീമിയർ ലീഗ് : പോയ വാരം

rahoof

Download the Fanport app now!
Appstore Badge
Google Play Badge 1

ഓൾഡ് ട്രാഫോൾഡിലെ ഒരു ലീഗ് വിജയത്തിനായുള്ള 14 വർഷം നീണ്ട ഗണ്ണേഴ്സിന്റെ കാത്തിരിപ്പ് അവസാനിച്ചു. ഹോം ഗ്രൗണ്ടിൽ മോശം ഫോം തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോഗ്ബ 69ആം മിനിറ്റിൽ ഹെക്ടർ ബെല്ലറിനെ ഫൗൾചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ നിന്ന് ക്യാപ്റ്റൻ ഒബമയാങാണ് മത്സരത്തിലെഏക ഗോൾ നേടിയത്. ഗോൾ ഒന്നേ നേടിയുള്ളുവെങ്കിലും മത്സരത്തിന്റെ സിംഹഭാഗവും നിയന്ത്രിച്ച്‌ റെഡ് ഡെവിൾസിനെ തീർത്തും നിരായുധരാക്കിയ പ്രകടനമായിരുന്നു ഗണ്ണേഴ്സിന്റേത്. തോമസ് പാർടിയും മുഹമ്മദ് എൽനേനിയും മധ്യനിരയിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ഒത്തൊരുമിച്ചുള്ള പ്രെസ്സിങ്ങിലൂടെ മുന്നേറ്റനിര മാഞ്ചെസ്റ്ററിനു ബോൾപ്രോഗ്രഷൻ ദുഷ്കരമാക്കിത്തീർത്തു. ചാംപ്യൻസ്‌ലീഗിൽ ലെയ്പ്‌സിഗിനെ തകർത്തെറിഞ്ഞെത്തിയ റാഷ്‌ഫോർഡും സംഘവും അപകടകരമായ മുന്നേറ്റങ്ങൾ മെനയുന്നതിൽ അമ്പേ പരാജയപ്പെട്ടു. ഗോൾ വഴങ്ങിയ ശേഷം സോൾഷ്യർ,കവാനിയെയും വാൻഡബീക്കിനെയും ഇറക്കി ആക്രമണത്തിന് മൂർച്ച കൂട്ടാൻ നോക്കിയെങ്കിലും പീരങ്കിപ്പട വലിയ പ്രയാസമില്ലാതെ പിടിച്ചു നിന്നു. 6മത്സരങ്ങളിൽ നിന്നും 7 പോയിന്റ് മാത്രംനേടി മാഞ്ചസ്റ്റർ ചരിത്രത്തിലെ തങ്ങളുടെമോശം തുടക്കങ്ങളിലൊന്നുമായി പട്ടികയിൽ 15 ആം സ്ഥാനത്തേക്ക് വീണു. (മാഞ്ചസ്റ്റർ യുനൈറ്റഡ് 0 : ആഴ്‌സനൽ 1)

Mohammed Salah Premier League Liverpool

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിന്നിലാകുക – ഇടവേളക്ക് തൊട്ടുമുൻപ് സമനില കണ്ടെത്തുക – ലീഡെടുത്ത ഗോൾ ആഘോഷം VAR ലൂടെ ഇല്ലാതാകുക-തൊട്ടു പുറകെ ഡീഗോ ജോട്ടയിലൂടെ വിജയ ഗോൾ നേടുക, തുടർച്ചയായ രണ്ടാംമത്സരത്തിലും ലിവർപൂളിന്റെ കളിയുടെ സംഗ്രഹം ഒന്നു തന്നെ. പാബ്ലോ ഫെർണൈസിലൂടെ മുന്നിലെത്തിയ വെസ്റ്റ്ഹാമിനെതിരെ പെനാൽറ്റിയിൽ നിന്ന്സലാ റെഡ്സിനെ ഒപ്പമെത്തിച്ചു. കളി സമനിലയിലേക്കെന്നു തോന്നിച്ചഘട്ടത്തിൽ 85 ആം മിനിറ്റിലായിരുന്നു പകരക്കാരൻ ജോട്ടയുടെ ഗോൾ. തുടർച്ചയായ 3 ആം മത്സരത്തിലും ഗോൾനേടിയ മുൻ വോൾവ്സ് താരം താൻ വിചാരിച്ചതിനേക്കാൾ മികച്ച കളിക്കാരനാണെന്നായിരുന്നു ലിവർപൂൾമാനേജർ ക്ളോപ്പിൻറെ പ്രതികരണം. ജയത്തോടെ നിലവിലെ ജേതാക്കൾ 16 പോയിന്റുമായി ടേബിളിൽ മുന്നിലെത്തി. (ലിവർപൂൾ 2 : 1 വെസ്റ്റ്ഹാംയുണൈറ്റഡ്‌ )

ഉയർന്ന തുക നൽകിസ്വന്തമാക്കിയ പുത്തൻ താരങ്ങളെല്ലാംആദ്യമായി ഒന്നിച്ചണിനിരന്നഅവസരത്തിൽ ബേൺലിയെമറുപടിയില്ലാത്ത 3 ഗോളുകൾക്ക് തകര്ത്ത്ചെൽസി പണമൊഴുക്കിയത്വെറുതെയല്ലെന്ന് തെളിയിച്ചു. ആദ്യ ഗോൾനേടുകയും വെർണറുടെ മൂന്നാം ഗോളിന്വഴിയൊരുക്കുകയും ചെയ്ത ഹാകിംസീയെച് പ്രീമിയർ ലീഗുമായി ഇണങ്ങൽതനിക്ക് നിസ്സാരമാണെന്നുതോന്നിച്ചു.കോർണറിനു തലവെച്ച്ഡിഫൻഡർ സുമയാണ് മറ്റൊരു ഗോൾനേടിയത്. താളം കണ്ടെത്തിയ ആക്രമണനിരയും തുടർച്ചയായ നാലാം മത്സരവുംഗോൾ വഴങ്ങാതെ പൂർത്തിയാക്കിയപ്രതിരോധവും മാനേജർ ലാംപാർഡിന്നൽകുന്ന സമാധാനം ചില്ലറയല്ല.ചെൽസിഏഴാം സ്ഥാനത്തേക്ക് കയറി വന്നപ്പോൾപരാജയം സീൻ ഡിഷെയുടെ ടീമിനെപട്ടികയിലെ ഏറ്റവും താഴത്തെപടിയിലേക്ക് താഴ്ത്തി. (ബേൺലി 0 : 3ചെൽസി )

Manchester City Keyl Walker

ഷെഫീൽഡ് യുണൈറ്റഡ് ഗോൾകീപ്പർ ആരൺ റാംസ്‌ഡൈലിന്റെ തകർപ്പൻ പ്രകടനത്തിനിടയിലും അവരുടെമുൻ താരം കൈൽ വാക്കറിന്റെ ഒറ്റഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റിവിജയവഴിയിൽ തിരിച്ചെത്തി.തരംതാഴ്ത്തപ്പെട്ട ബോൺമൗത്തിൽനിന്നെത്തിയ റാംസ്‌ഡൈൽമാഞ്ചെസ്റ്ററിലേക്ക് മടങ്ങിയ ഡീൻഹെൻഡേഴ്‌സണ് ഒത്ത പകരക്കാരൻതന്നെയാണ് താനെന്നു തെളിയിക്കുന്നപ്രകടനമാണ് കാഴ്ച വെച്ചത്,ഗോളാകുമായിരുന്ന അര ഡസനോളംഅവസരങ്ങൾ അദ്ദേഹം നിഷ്പ്രഭമാക്കി.മറു വശത്തു സിറ്റി കീപ്പർ എഡ്‌ഴ്സണ്ഇതൊരു വിശ്രമദിവസമായിരുന്നു. അത്രഅപകടകരമല്ലാത്ത ഒരേയൊരു ഷോട്ട്മാത്രമേ അദ്ദേഹത്തിന് നേരിടേണ്ടിവന്നുള്ളൂ.ജയത്തോടെ സിറ്റിസൺസ്ടേബിളിൽ മുകൾ പകുതിയിലേക്ക്കയറി.പത്താം സ്ഥാനത്താണെങ്കിലും ഒരുമത്സരം കുറച്ച് കളിച്ച അവർ ലിവർപൂളിന്റെ5  പോയിന്റ് മാത്രം പുറകിലാണ്. (ഷെഫീൽഡ് യുണൈറ്റഡ് 0 : 1 മാഞ്ചസ്റ്റർസിറ്റി )

റയൽ മാഡ്രിഡിലെ വനവാസംകഴിഞ്ഞു തന്റെ പ്രിയ തട്ടകത്തിൽതിരിച്ചെത്തിയ ഗാരെത് ബെയ്ൽ തന്റെരണ്ടാം വരവിലെ ആദ്യ ഗോൾ നേടിടോട്ടനത്തിനു വിലപ്പെട്ട 3 പോയിന്റ്സമ്മാനിച്ചു. ഹാരി കെയ്‌നിന്റെപെനാൽറ്റിയിലൂടെ പത്താം മിനിറ്റിൽസ്‌പർസ് നേടിയ മുൻതൂക്കം ബ്രൈട്ടന്റെയുവ വിങ്ബാക്ക് താരിഖ് ലാംപ്റ്റി രണ്ടാംപകുതിയുടെ തുടക്കത്തിൽഇല്ലാതാക്കിയിരുന്നു. സമനിലപ്പൂട്ടുപൊളിക്കാനുള്ള വജ്രായുധമായിഅവസാന 20 മിനിറ്റുകൾക്ക് മൊറീഞ്ഞോഇറക്കി വിട്ട ബെയ്ൽ 3 മിനിറ്റിനകംവിശ്വാസം കാത്തു, റയലിൽ നിന്ന് തന്നെവന്ന ലെഫ്ട്ബാക് സെർജിയോറെഗുലിയന്റെ ക്രോസിൽ നിന്ന്ഹെഡ്ഡറിലൂടെയായിരുന്നു ഗോൾ. അതിനുതൊട്ട് മുൻപ് ബെയ്ൽ മരിച്ചു നൽകിയ ഒരുമികച്ച അവസരം ഹാരി കെയ്ൻപാഴാക്കിയിരുന്നു.( ടോട്ടനം 2 : 1 ബ്രൈടൺ)

Leicester City Leeds

ജെയ്മി വാർഡി ഉടനീളം ജ്വലിച്ചുനിന്ന കളിയിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ലീഡ്സിനെ തുരത്തി ലെസ്റ്റർടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ദുർബലമായ ഒരു ബാക്ക്പാസ്പിടിച്ചെടുത്തു വാർഡി നൽകിയ പന്ത്തട്ടിയിട്ട് ഹാർവി ബാൻസ് ഫോക്സിനെമുന്നിലെത്തിച്ചു. വാർഡിയുടെ ഡൈവിംഗ്ഹെഡർ കീപ്പർ സേവ് ചെയ്ത റീബൗണ്ടിൽനിന്ന് ടീലിമെൻസ് വൈകാതെ രണ്ടാംഗോളും കണ്ടെത്തി. രണ്ടാം പകുതിയുടെതുടക്കത്തിൽ ഡാലസ് ഗോൾ മുഖത്തേക്ക് നൽകിയ ക്രോസ്സ് ഉയർന്നു ചാടിയതലകളും ഗോൾ കീപ്പറെയും കടന്നുവലയിൽ അവസാനിച്ചപ്പോൾ കിട്ടിയ ഊർജവുമായി ലീഡ്‌സ് സമനിലഗോളിനായി കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിൽ ചെങ്കിസ് അണ്ടറുടെ പാസിൽ നിന്ന് വാർഡി തന്റെ സ്വന്തം പേരിൽ ഒരു ഗോളും കണ്ടെത്തി,ഇഞ്ചുറി ടൈമിൽ കിട്ടിയ പെനാൽറ്റിലക്ഷ്യത്തിലെത്തിച്ചു ടീലിമെൻസ്ലീഡ്‌സിന്റെ പതനം പൂർത്തിയാക്കി.(ലീഡ്സ് യുണൈറ്റഡ്‌ 1 : 4 ലെസ്റ്റർ സിറ്റി)

2 കിടിലൻ ഫ്രീകിക്ക് ഗോളുകളുംഒരു അസിസ്റ്റുമായി തന്റെ പിറന്നാൾആഘോഷമാക്കിയ ക്യാപ്റ്റൻ  ജെയിംസ് വാർഡ് പ്രൗസ് സൗത്താംപ്ടണ് ആസ്റ്റൺവില്ലക്കെതിരെ വിജയം നേടിക്കൊടുത്തു. ഇടവേളക്ക് 3-0 ന് മുന്നിട്ടുനിന്ന സൗത്താംപ്ടൺ ഡാനി ഇങ്‌സിലൂടെ ലീഡുയർത്തിയ ശേഷം ഉണർന്നു കളിച്ചവില്ല 3 ഗോളുകൾ തിരിച്ചടിച്ചെങ്കിലുംസമനില ഗോളിനുള്ള സമയംബാക്കിയില്ലായിരുന്നു. ഓരോ ഗോളും അസിസ്റ്റും മൂന്നാം ഗോളിന് കാരണമായ പെനാൽറ്റിയും നേടിയ വില്ല ക്യാപ്റ്റൻജാക്ക് ഗ്രീലിഷ് നിറഞ്ഞു നിന്നെങ്കിലുംഅനിവാര്യമായ പരാജയം ഒഴിവാക്കാനായില്ല ( ആസ്റ്റൺ വില്ല 3 : 4സൗത്താംപ്ടൺ )

Everton New Castle United Premier League

മറ്റു മത്സരങ്ങളിൽ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് ക്രിസ്റ്റൽപാലസിനെ തോൽപിച്ച വോൾവ്സ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളിന് ന്യൂ കാസിലിനോട്‌ പരാജയപ്പെട്ട എവെർട്ടനു മോശം സമയം തുടരുന്നു. ആദ്യ നാല് മത്സരങ്ങളും ജയിച്ച സ്വപ്നതുല്യമായതുടക്കത്തിന് ശേഷം 3 കളികളിൽ നിന്ന് 1പോയിന്റ് മാത്രമാണ് ടോഫീസിനു നേടാനായത്. താഴെ തട്ടിലെ പോരാട്ടത്തിൽ മറുപടിയില്ലാത്ത 2 ഗോളിന് വെസ്റ്റ്ബ്രോമിനെ മറികടന്ന ഫുൾഹാം തരംതാഴ്ത്തൽ സ്ഥാനങ്ങളിൽ നിന്ന് മുകളിലേക്ക് കയറി. ഇത് വരെ ഒരു വിജയംപോലും കണ്ടെത്താൻ വെസ്റ്റ്ബ്രോമും ഷെഫീൽഡും ബേൺലിയും ഡെയിഞ്ചർ സോണിൽ തുടരുന്നു.