റിലീസ് ചെയ്ത താരങ്ങളുടെ പേര് പുറത്തുവിട്ട് പ്രീമിയർ ലീഗ് ക്ലബുകൾ

- Advertisement -

ഈ സീസണിൽ കരാർ അവസാനിച്ചു ക്ലബിൽ നിന്നും റിലീസ് ചെയ്ത താരങ്ങളുടെ പേര് പ്രീമിയർ ലീഗ് ക്ലബുകൾ. ഈ താരങ്ങളെ ട്രാൻസ്‌ഫർ തുക ഒന്നും നൽകാതെ സ്വന്തമാക്കാൻ കഴിയും.

നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിൽനിന്നുള്ള യായ തുറെ ആണ് ലിസ്റ്റിലെ പ്രമുഖൻ. ക്ലബ് വിട്ടതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോളക്കെതിരെ തിരിഞ്ഞ യായ തുറെ ഏതെങ്കിലും പ്രീമിയർ ലീഗ് ക്ലബിൽ ചേരാൻ തയ്യാറാണ് എന്നു വെളിപ്പെടുത്തിയിരുന്നു. ഒരു വര്ഷത്തേക്ക് ഒരു പൗണ്ട് സാലറി തന്നാലും പ്ലെയിങ് ടൈം ലഭിക്കുന്ന ക്ലബ്ബിൽ ചേരാൻ തയ്യാറാണ് എന്നാണ് തുറെ പറഞ്ഞത്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാട്രിസ് എവ്‌റയാണ് ലിസ്റ്റിൽ ഉള്ള മറ്റൊരു പ്രമുഖ താരം. മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയിൽ നിന്നുമുള്ള റോബർട് ഹുതും ലിസ്റ്റിൽ ഉണ്ട്. ആഴ്സണലിൽ നിന്നും സാന്റി കസറോളയും ലിസ്റ്റിൽ ഉണ്ടെങ്കിലും താരം സ്പാനിഷ് ക്ലബ് വിയ്യാറായലിൽ ചേർന്നിട്ടുണ്ട്. ബ്രൈറ്റൻ ഗോൾ കീപ്പർ ടിം ക്രൂളും ലിസ്റ്റിൽ ഉണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പിറത്തു വിട്ട ലിസ്റ്റിൽ മൈക്കിൾ കാരിക് ഉണ്ടെങ്കിലും താരം ജോസെ മൗറീഞ്ഞോയുടെ കൂടെ കോച്ചിങ് ടീമിൽ ചേരുകയാണ്. 19കാരനായ ഗോൾ കീപ്പർ മാക്സ് ജോണ്സറ്റയ്‌നും അണ്ടർ 23 ടീം ക്യാപ്പ്റ്റൻ ആയിരുന്ന ജോ റിലെയും ക്ലബ് റിലീസ് ചെയ്ത താരങ്ങളുടെ പട്ടികയിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement